എം.എസ്.പി, ആർ.ആർ.ആർ.എഫ്, ഐ.ആർ.ബി, എസ്.ഐ.എസ്.എഫ്, വനിതാ പോലീസ് എന്നീ ബറ്റാലിയനുകളിലെ പോലീസ് ഉദ്യോഗസ്ഥർക്കായി സംസ്ഥാന പോലീസ് മേധാവി നടത്തുന്ന ഓൺലൈൻ അദാലത്തിലേയ്ക്ക് ജൂൺ 29 വരെ പരാതി നൽകാം. ജൂലൈ 15 നാണ് അദാലത്ത്. പരാതികൾ spctalks.pol@kerala.gov.in വിലാസത്തിൽ ലഭിക്കണം. പരാതിയിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്തണം. ഹെൽപ്പ് ലൈൻ നമ്പർ: 9497900243.