ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളും വെള്ളപ്പൊക്കം നേരിട്ട പ്രദേശങ്ങളും മന്ത്രി എ.കെ ബാലന്‍ നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തി. പാലക്കാട്-2, മരുതറോഡ്, അകത്തേത്തറ, മലമ്പുഴ-1, പറളി-2, പാലക്കാട്-1, പുതുശ്ശേരി സെന്‍ട്രല്‍, മുണ്ടൂര്‍ -2, പുതുപെരിയാരം, യാക്കര എന്നിവിടങ്ങളിലായി പാലക്കാട് താലൂക്കിലെ 20 ദുരിസാശ്വാസ കാംപുകളിലായി മൊത്തം 2254 പേരും, അലനെല്ലൂര്‍ -3, വിലേജ് ഉള്‍പ്പെട്ട മണ്ണാര്‍ക്കാട് താലൂക്കില്‍ 98 പേരും ആനക്കര വില്ലേജ് ഉള്‍പ്പെട്ട പട്ടാമ്പി താലൂക്കില്‍ 11 പേരുമാണ് ദുരിതാശ്വാസ കാംപില്‍ കഴിയുന്നത്. ഇതില്‍ പാലക്കാട് താലൂക്കിലെ 300 പേര്‍ കഴിയുന്ന ഒലവക്കോട് എംഇ.എസ്, 50 പേരുള്‍പ്പെട്ട കടുക്കാംകുന്നം ജി.എല്‍.പി.എസ്, 100 പേരുള്‍പ്പെട്ട കുമരപുരം ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍, 200 പേരുളള ഒലവക്കോട് കോപ്പറേറ്റീവ് സ്‌ക്കൂള്‍, 50 പേരുള്‍പ്പെട്ട പറളി ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളിലാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്. കൂടാതെ കുമരസ്വാമി കോളനി, സുന്ദരം കോളനി, കുന്നുംപുറം വള്ളിചന്ത് എന്നിവിടങ്ങളിലും മന്ത്രി കെടുതികള്‍ നിരീക്ഷിച്ചു വിലയിരുത്തി. മലമ്പുഴ മുക്കൈ നിലംപതി പാലം റോഡിലെ ജലപൈപ്പുകള്‍ തകര്‍ന്ന ഇടവും മന്ത്രി സന്ദര്‍ശിച്ചു.