തദ്ദേശ സ്വയംഭരണ സ്പോർട്സ് കൗൺസിലുകളിൽ അംഗങ്ങളാകുന്നതിനു പ്രാദേശിക സ്പോർട്സ് ക്ലബുകൾ, സംഘടനകൾ എന്നിവർക്കുള്ള ജില്ലാതല രജിസ്ട്രേഷൻ ജൂലൈ 20 വരെ നീട്ടി. 1860ലെ സംഘങ്ങൾ രജിസ്ട്രേഷൻ ആക്ടിന്റെയോ 1955ലെ തിരുവിതാംകൂർ – കൊച്ചി സാഹിത്യ ശാസ്ത്ര, ധർമാർഥ സംഘങ്ങൾ രജിസ്ട്രേഷൻ ആക്ടിനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്പോർസ് ക്ലബുകൾ, സംഘടനകൾ തുടങ്ങിയവർ അവരുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സഹിതം പ്രവർത്തിക്കുന്ന ജില്ലയിലെ ജില്ലാ സ്പോർട്സ് കൗൺസിലിൽ നേരിട്ടോ രജിസ്റ്റേഡ് തപാൽ മുഖേനയോ സ്പോർട്സ് ചട്ടം 62ൽ (അധ്യായം – 8) പ്രതിപാദിക്കുന്ന ഫോം എച്ച് മുഖേ്ന 500 രൂപ ഫീസ് അടച്ചാണു രജിസ്റ്റർ ചെയ്യേണ്ടത്. വിശദ വിവരങ്ങൾക്ക് ജില്ലാ സ്പോർട്സ് കൗൺസിലുമായി ബന്ധപ്പെടണം.