പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരിയും മറ്റ് ജനപ്രതിനികളും സ്കൂളുകളിൽ സന്ദർനം നടത്തി.
നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ കാക്കാഴം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ, അമ്പലപ്പുഴ കെ.കെ.കുഞ്ഞു പിളള സ്മാരക ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലെത്തി വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അനുമോദനവും മധുരവും നൽകി. സംസ്ഥാനത്ത് 100 ശതമാനം വിജയം നേടിയ മൂന്ന് സ്കൂളുകളിൽ രണ്ടെണ്ണം ആലപ്പുഴ ജില്ലാ പഞ്ചായത്തിൻറേതാണെന്നത് ഏറെ സന്തോഷം നൽകുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

വൈസ് പ്രസിഡന്റ് വിപിൻ സി ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം.വി പ്രിയ, ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ റിയാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.