നെഹ്റുയുവകേന്ദ്രയും ഇല്ലിക്കൽ ചിൻമയ വിദ്യാലയവും സംയുക്തമായി എട്ടാമത് അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. ചിന്മയ വിദ്യാലയ പ്രിൻസിപ്പൽ ഗീതാദേവി വർമ്മ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ മിനി പ്രകാശ്, നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ എച്ച്. സച്ചിൻ എന്നിവർ പ്രസംഗിച്ചു. യോഗാചാര്യൻ ബി. സതീഷ് യോഗാക്ലാസെടുത്തു. 200 പേർ പരിപാടിയിൽ പങ്കെടുത്തു.