മനസും ചിന്തയും മികച്ചതാക്കാൻ പുസ്തക വായന മികച്ച വഴിയാണെന്നു ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി. മനുഷ്യന്റെ ചിന്തകളേയും ഭാവനകളേയും ഉണർത്താൻ വായനയ്ക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റ് സെൻട്രൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പഴയ നിയമസഭാ ഹാളിൽ സംഘടിപ്പിച്ച വായന വാരാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വായന ഡിജിറ്റൽ തലങ്ങളിലേക്കു മാറിയാലും യഥാർഥ പുസ്തകങ്ങളോടുള്ള വായനക്കാരുടെ താല്പര്യം എക്കാലവും നിലനിൽക്കുമെന്നു ചടങ്ങിൽ പങ്കെടുത്ത പൊതുഭരണ, ഇൻഫർമേഷൻ പബ്ലിക് റേഷൻസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ പറഞ്ഞു. കുമാരനാശാന്റെ ‘ചിന്താവിഷ്ടയായ സീത’ എന്ന കൃതി നൃപൻദാസും എസ് ഹരീഷിന്റെ ‘മീശ’ എന്ന കൃതി ഐ. കവിതയും പരിചയപ്പെടുത്തി. സെക്രട്ടേറിയറ്റ് സെൻട്രൽ ലൈബ്രറി ലൈബ്രേറിയൻ ജി. റീന നന്ദി പറഞ്ഞു..