കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ പാചകവാതക സിലിണ്ടറുകള്‍ സമയത്തിന് ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ തടസം നേരിടുന്നതിനാല്‍ എല്‍.പി.ജി ഗോഡൗണുകളില്‍ നേരിട്ടെത്തി സിലിണ്ടറുകള്‍ സ്വീകരിക്കാനുളള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഗോഡൗണുകളില്‍ നിന്ന് നേരിട്ട് സിലിണ്ടര്‍ സ്വീകരിക്കുന്നവര്‍ ഡെലിവറി ചാര്‍ജ്ജ് നല്‍കേണ്ടതില്ലെന്നും 19.50 രൂപ കിഴിവ് ലഭിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
