പരീക്ഷാകമ്മീഷണറുടെ ഓഫീസിൽ നിന്നും പരീക്ഷ സാമഗ്രികൾ വിവിധ പരീക്ഷാകേന്ദ്രങ്ങളിലും, ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിക്കുന്നതിന് മീഡിയം മോട്ടോർ വെഹിക്കിൾ ഇനത്തിൽപ്പെട്ട വാഹന ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ഇ-ദർഘാസുകൾ (ഇ-ടെൻഡർ) ക്ഷണിച്ചു. ഇ-ദർഘാസുകൾ അപ്‌ലോഡ് ചെയ്യേണ്ട അവസാന തീയതി ജൂൺ 24ന് വൈകിട്ട് 4.45.

കേരള സർക്കാരിന്റെ പോർട്ടലായ www.etenders.kerala.gov.in മുഖേന (TenderID 2022_CGE_495398_1) ഇ-ദർഘാസ് അപ്‌ലോഡ് ചെയ്യണം. ദർഘാസ് ഫീസും, നിരതദ്രവ്യവും ഈ സൈറ്റ് മുഖേന കൈമാറ്റം ചെയ്യണം. ദർഘാസ് രേഖ www.etenders.kerala.gov.in ൽ ലഭിക്കും. വിശദവിവരങ്ങൾ പരീക്ഷാകമ്മീഷണറുടെ കാര്യാലയം, എഫ് സെക്ഷൻ, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം (ഫോൺ നം: 0471 2546825) എന്ന വിലാസത്തിൽ ലഭിക്കും.