പ്രഥമ ജില്ലാ സ്‌കൂള്‍ ഗെയിംസിനോടനുബന്ധിച്ച് സംഘാടക സമിതി രൂപീകരിച്ചു. സര്‍ക്കാര്‍,സിബിഎസ്ഇ,ഐസിഎസ്ഇ കേന്ദ്രീയ, നവോദയ വിദ്യാര്‍ത്ഥികളെ ഏകോപിപ്പിച്ച് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ജില്ലാ സ്‌കൂള്‍ ഗെയിംസ് നടത്തുന്നത്. ഓഗസ്റ്റ് മാസം ഒന്നാം തീയതി മുതല്‍ സെപ്റ്റംബര്‍ 10 വരെയാണ് മത്സരങ്ങള്‍. 25 കായികയിനങ്ങളിലായി 14 വയസ്സിനും 17 വയസ്സിനും താഴെയുള്ള വിഭാഗങ്ങളിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബറില്‍ തിരുവനന്തപുരത്താണ് സംസ്ഥാനതല മത്സരങ്ങള്‍ നടക്കുക. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ സംഘാടക സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

മുഖ്യ രക്ഷാധികാരികള്‍ – ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എംപി. രക്ഷാധികാരികള്‍ -എംഎല്‍എമാരായ അഡ്വ. മാത്യു ടി.തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍മാര്‍, ജില്ലാ കളക്ടര്‍. ചെയര്‍മാന്‍ -അഡ്വ. കെ.പ്രകാശ് ബാബു, വൈസ് ചെയര്‍മാന്‍ – കെ.അനില്‍ കുമാറും അടങ്ങിയ സമിതിയാണ് രൂപീകരിച്ചത്. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ സബ് കമ്മിറ്റികളും രൂപീകരിക്കും. ജില്ലയിലെ വിവിധ വിദ്യാലയങ്ങളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.