സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ജി.ബി റോഡിലുളള നാഷനല്‍ ബൂക്ക് സ്റ്റാളില്‍ ഓണം പുസ്തകോത്സവം തുടങ്ങി. 1000 രൂപയ്ക്ക് എന്‍.ബി.എസ് പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ 500 രൂപയുടെ എന്‍.ബി.എസ് പുസ്തകങ്ങള്‍ സൗജന്യമായി ലഭിക്കും. 1000 രൂപയുടെ പുസ്തകം വാങ്ങുന്നവരില്‍ നിന്നും നറുക്കെടുത്ത് രണ്ട് പേര്‍ക്ക് 500 രൂപയുടെ പുസ്തകങ്ങള്‍ നല്‍കും. ഓഗസ്റ്റ് 24 വരെയാണ് ഓണം പുസ്തകോത്സവം. സാഹിത്യകാരന്‍ പി.ആര്‍. അരവിന്ദന്‍ മേള ഉദ്ഘാടനം ചെയ്തു. എന്‍.ശിവശങ്കരന്‍, പി. ശങ്കരന്‍കുട്ടി മേനോന്‍, മാനെജര്‍ പി.കെ. പ്രീതി, സുഗന്ധി എന്നിവര്‍ സംസാരിച്ചു.
