പനമരം ഗ്രാമ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ വികസന സെമിനാര്‍ ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗഫൂര്‍ കാട്ടി പഞ്ചായത്ത് പദ്ധതി രേഖ പ്രകാശനം ചെയ്തു. വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായില്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീമ മാനുവല്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ക്രിസ്റ്റീന ജോസഫ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി സുബൈര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബിന്ദു പ്രകാശ്, കെ.ബി നസീമ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സജേഷ്, അന്നക്കുട്ടി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.കെ അനില്‍കുമാര്‍, മെമ്പര്‍മാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
