വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യുപി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) കാറ്റഗറി നം.517/2019 തസ്തികയുടെ അവസാനഘട്ട ഇന്റര്‍വ്യൂ ജൂലൈ 7 ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോഴിക്കോട് ജില്ലാ ഓഫീസില്‍ നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ഇന്റര്‍വ്യൂ മെമ്മോയും, ഒടിവി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം.