വയനാട് സഹകരണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം ബി എ (ഫുള്‍ടൈം) 2022-24 ബാച്ചിലേക്കുള്ള ഓണ്‍ലൈന്‍ അഭിമുഖം ജൂണ്‍ 28 ന് നടക്കും. 50 ശതമാനത്തോടെയുളള ബിരുദവും കെ മാറ്റ് /സി മാറ്റ്/ക്യാറ്റ് യോഗ്യത നേടിയവര്‍ക്കും എന്‍ട്രന്‍സ് പരീക്ഷകള്‍ എഴുതി കഴിഞ്ഞവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി അഭിമുഖത്തില്‍ പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റ് സംവരണമുണ്ട്. എസ് സി, എസ് ടി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. ഡിഗ്രി അവസാന വര്‍ഷകാര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍: 8547618290, 9447002106.
