ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി ഡോ. വി. വേണുവിനെ നിയമിച്ച് ഉത്തരവായി. പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതലയും അദ്ദേഹം വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. ടൂറിസം, സാംസ്‌കാരികം അടക്കമുള്ള വിവിധ വകുപ്പുകളിൽ പ്രവർത്തിച്ചിരുന്നു. 1990 ഐ. എ. എസ് ബാച്ച് അംഗമായ ഡോ. വേണു കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലും പ്രവർത്തിച്ചിട്ടുണ്ട്. 2018ലെ പ്രളയത്തിനു ശേഷം റവന്യു ദുരന്ത നിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിച്ചു. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ചീഫ് എക്‌സിക്യൂട്ടീവായും പ്രവർത്തിച്ചു.
