14 ജില്ലകളിലായി ആകെ 82 സെന്ററുകൾ
ഗാർഹിക പീഡനത്തിനിരയാകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ നിയമസഹായം, വൈദ്യസഹായം, ഷെൽട്ടർ ഹോമുകളിലേക്കുള്ള റഫറൻസ്, പോലീസ് സഹായം എന്നിവ നൽകുന്ന കേന്ദ്രങ്ങളാണ് സർവീസ് പ്രൊവൈഡിങ് സെന്ററുകൾ. വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഈ കേന്ദ്രങ്ങളിൽ ഓരോ വർഷവും നൂറുകണക്കിന് സ്ത്രീകളാണ് സഹായം തേടിയെത്തുന്നത്.
നിയമസഹായം ലഭ്യമാക്കാനായി ആഴ്ചയിൽ മൂന്നു ദിവസം വനിതാ കൗൺസിലർമാരുടെ സേവനവും കേന്ദ്രങ്ങളിൽ ലഭ്യമാണ്. ഗാർഹിക പീഡന നിയമത്തെക്കുറിച്ചുള്ള ബോധവത്ക്കരണ ക്‌ളാസുകൾ, മാനസികാരോഗ്യം ഉറപ്പാക്കാനുള്ള കൗൺസലിംഗ് എന്നിവയും ഈ കേന്ദ്രങ്ങളിലൂടെ നൽകുന്നു.
നിലവിൽ സംസ്ഥാനത്തെ 14 ജില്ലകളിലായി ആകെ 82 സർവീസ് പ്രൊവൈഡിങ് സെന്ററുകൾ പ്രവർത്തിക്കുന്നു. 2021 – 2022 വർഷത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആകെ 2,837 പേരാണ് സർവീസ് പ്രൊവൈഡിങ് സെന്ററുകളില് വിവിധ സേവനങ്ങള്ക്കായി എത്തിയത്.