ഇടുക്കി ജില്ലാ ക്ഷയരോഗ നിവാരണ വിഭാഗത്തിന്റേയും, ജില്ലാ എയ്ഡ്സ് നിയന്ത്രണ വിഭാഗത്തിന്റേയും, പ്രൈവറ്റ് മെഡിക്കല്‍ ലാബ് ഓണേഴ്സ് അസോസിയേഷന്റേയും സംയുക്താഭിമുഖ്യത്തില്‍ പ്രൈവറ്റ് ലാബ് ടെക്നീഷ്യന്‍മാര്‍ക്കായി ജില്ലാതല പരിശീലന പരിപാടി ജില്ലാ മെഡിക്കല്‍ ആഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു

2025 ഓടു കൂടി ക്ഷയരോഗ നിവാരണവും, പുതിയ എച്ച് ഐ വി രോഗികള്‍ ഇല്ലാതിരിക്കുകയും ചെയ്യുക എന്ന സുസ്ഥിര വികസന ലക്ഷ്യത്തിലേക്ക് എത്തുവാന്‍ എല്ലാ പ്രൈവറ്റ് ലാബുകളുടേയും സഹകരണം ഉണ്ടാകണമെന്ന് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു ജില്ലാ ടിബി / എച്ച് ഐ വി ആഫീസര്‍, ഡോ.സെന്‍സി. ബി പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന പദ്ധതിയെക്കുറിച്ചും, ക്ഷയരോഗ, എച്ച് ഐ വി പരിശോധനാ രീതികളെക്കുറിച്ചും, പരിശീലനം നല്‍കി.

പ്രൈവറ്റ് ലാബ് ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് ബിനോയ് കെ ജി, സെക്രട്ടറി പ്രവീണ്‍ ലാല്‍, ജില്ലാ ടിബി എച്ച് ഐ വി കോ ഓര്‍ഡിനേറ്റര്‍ ബിന്ദു ടി കെ, ഐസിറ്റിസി കൗണ്‍സിലര്‍മാരായ സിജോ ജോണ്‍, നിമ്മി ജയിംസ്, ലാബ് ടെക്നീഷ്യന്‍മാരായ സൂര്യ, ഷാബിറ, സാതി, പ്രോഗ്രാം ആഫീസര്‍ ഡെന്നിസ്, പ്രോഗ്രാം അസോസിയേറ്റ് മെല്‍വിന്‍, സീനിയര്‍ ട്രീറ്റ്മെന്റ് സൂപ്പര്‍വൈസര്‍ ഔസേപ്പച്ചന്‍ ആന്റണി എന്നിവര്‍ പരിശീലനം നല്‍കി. പ്രൈവറ്റ് ലാബ് ഓണേഴ്സ് അസോസിയേഷന്‍ ജില്ലയിലെ നിര്‍ദ്ധനയായ രോഗിക്ക് 6 മാസത്തേക്ക് പോഷകാഹാരം നല്‍കുമെന്ന് അറിയിച്ചു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.