പട്ടികജാതി വിഭാഗക്കാര്‍ അംഗങ്ങളായുള്ള സ്വാശ്രയ സംഘങ്ങള്‍ക്കും വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കും പ്രോജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ധനസഹായം അനുവദിക്കുന്ന പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതിന് സ്വാശ്രയ സംഘങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്തോ അതില്‍ കൂടുതലോ പട്ടികജാതി സമുദായ അംഗങ്ങള്‍ ചേര്‍ന്ന് രൂപീകരിക്കുന്ന സ്വയം സഹായ സംഘങ്ങള്‍ക്കും 80 ശതമാനമോ അതില്‍ കൂടുതലോ പട്ടികജാതി വിഭാഗക്കാര്‍ അംഗങ്ങള്‍ ആയിട്ടുള്ള വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കും സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതി സമര്‍പ്പിക്കാം.

പരമാവധി 15 ലക്ഷം രൂപ വരെ മുതല്‍ മുടക്കുള്ള പദ്ധതികളായിരിക്കണം. മുതല്‍ മുടക്കിന്റെ 25 ശതമാന ബാങ്ക് ലോണ്‍ മുഖേന സ്വരൂപിക്കണം. സ്വാശ്രയ സംഘം രൂപീകരിച്ച് ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള സ്വാശ്രയ സംഘങ്ങളുടെ പ്രോജക്ട് മാത്രമേ പരിഗണിക്കുകയുള്ളൂവെന്നും താല്‍പര്യമുള്ള സ്വാശ്രയ സംഘങ്ങള്‍ ജൂലൈ 15ന് മുമ്പായി പത്തനംതിട്ട ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്നും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പട്ടികജാതി വികസന ഓഫിസ്, മിനി സിവില്‍ സ്റ്റേഷന്‍, മൂന്നാം നില, പത്തനംതിട്ട. ഫോണ്‍-0468 2322712