സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളജ് ജൂലൈയില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും വിശദവിവരവും അടങ്ങിയ പ്രോസ്പെക്ടസ് എസ്.ആര്‍.സി. ഓഫീസ്/അംഗീകൃത പഠന കേന്ദ്രങ്ങളില്‍ ലഭിക്കും. ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. വിശദവിവരത്തിന് ഫോണ്‍: 0471 2325101, 8281114464. ഇ-മെയില്‍: keralasrc@gmail.com
(കെ.ഐ.ഒ.പി.ആര്‍ 1501/2022)