പരിയാരം ഗവ.ഹൈസ്‌കൂളിലെ വിജയോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് അഷ്റഫ് വാഴയില്‍ അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ എസ്.പി. അഭിഷേക്, മികച്ച വിജയം നേടിയ അന്‍ഫിദ് തസ്നീം എന്നിവര്‍ക്കുള്ള ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നല്‍കി. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗം ആയിഷാബി, മുട്ടില്‍ പഞ്ചായത്ത് അംഗങ്ങളായ എം.കെ. യാക്കൂബ്, പി.എം. സന്തോഷ് കുമാര്‍, പി.ടി.എ. വൈസ് പ്രസിഡന്റ് യൂനുസ് മാറായി, അനീഷ് ജോസഫ്, പ്രധാനാധ്യാപകന്‍ എം. ഭാസ്‌കരന്‍, സ്റ്റാഫ് സെക്രട്ടറി കെ.എം. താജുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
