പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഹയർ സെക്കന്ററി വിഭാഗം) ഗവ. ഹയർ സെക്കന്ററി സ്‌കൂളുകളിലെ എച്ച്.എസ്.എസ്.റ്റി (ജൂനിയർ) തസ്തികകളിലേക്ക് യോഗ്യരായ എച്ച്.എസ്.എ, യു.പി.എസ്.എ/ എൽ.പി.എസ്.എ, മിനിസ്റ്റീരിയൽ സ്റ്റാഫ് (ഹയർ സെക്കന്ററി വിഭാഗം) ലാബ് അസിസ്റ്റന്റ് (ഹയർ സെക്കന്ററി വിഭാഗം) എന്നീ വിഭാഗങ്ങളിൽ നിന്നും ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിച്ച്, നിശ്ചിത തീയതികളിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു ഹാജരാകാൻ കഴിയാതിരുന്ന അധ്യാപകരുടെ/ ജീവനക്കാരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുവേണ്ടിയുള്ള തീയതി പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾ അടങ്ങിയ സർക്കുലർ www.hscap.kerala.gov.in എന്ന  വെബ്‌സൈറ്റിലും ഹയർ സെക്കന്ററിയുടെ ഔദ്യോഗിക പോർട്ടലായ www.dhsekerala.gov.in ലും ലഭിക്കും.