സംസ്ഥാന സർക്കാർ സർവീസിൽ 18.05.2013 ലെ സർക്കാർ ഉത്തരവ് (പി) നം. 40/2013 സാമൂഹ്യനീതിവകുപ്പ് പ്രകാരം സൃഷ്ടിച്ച സൂപ്പർന്യൂമററി തസ്തികയിൽ നിയമിതരായ ഭിന്നശേഷി വിഭാഗത്തിലെ മുഴുവൻ ജീവനക്കാർക്കും ലീവ് സറണ്ടറിന് അർഹത ഉണ്ടെന്ന് സർക്കാർ വ്യക്തമാക്കിയതായി സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ അറിയിച്ചു.
