ഐ.സി.ഡിഎസ് കട്ടപ്പന പ്രൊജക്ട് പരിധിയിലെ കട്ടപ്പന മുന്‍സിപ്പാലിറ്റിയിലെ 48 അങ്കണവാടികളിലെ 506 പ്രി സ്‌കൂള്‍ കുട്ടികള്‍ക്ക് 2022 ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ ഒരു കുട്ടിക്ക് 125 മി.ലി പാല്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ആഴ്ചയില്‍ 2 ദിവസം പാല്‍ – മില്‍മ, അംഗീകൃത ക്ഷീര സൊസൈറ്റികള്‍, മില്‍മ പാലും ക്ഷീര സൊസൈറ്റികളും ഇല്ലാത്ത സ്ഥലങ്ങളില്‍ ക്ഷിര കര്‍ഷകര്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ണ്ടര്‍ ക്ഷണിച്ചു.

ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 4 പകല്‍ 1 മണി. അന്നേ ദിവസം 3 മണിയ്ക്ക് ടെണ്ടര്‍ തുറക്കും. ടെണ്ടര്‍ ഫോമുകള്‍ ജൂലൈ 4 വരെയുളള പ്രവര്‍ത്തി ദിവസങ്ങളില്‍ നേരിട്ട് ആഫിസില്‍ പണമടച്ച് കൈപ്പറ്റാം. ഫോണ്‍. 04868 252007