ആലപ്പുഴ നഗരസഭയുടെ വികസന സെമിനാർ എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ആലപ്പുഴ മുൻസിപ്പൽ ടൗൺ ഹാളിൽ നടന്ന സെമിനാറിൽ നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു തോമസ് പദ്ധതി വിശദീകരിച്ചു.

തീരദേശ മേഖലയുടെയും കാർഷിക മേഖലയുടെയും വികസനത്തിനും ക്ഷേമത്തിനും ഊന്നൽ നൽകും വിധമാണ് പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നത്.

വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ. ഷാനവാസ്‌, ബീന രമേശ്‌, കെ. ബാബു, ആർ. വിനിത, ഡി.പി.സി അംഗവും കൗൺസിലറുമായ ഡി.പി മധു, മുൻസിപ്പൽ സെക്രട്ടറി ബി. നീതുലാൽ, കൗൺസിലർമാരായ എം. ആർ. പ്രേം, നസീർ പുന്നയ്ക്കൽ, എം. ജി സതീദേവി, സലീം മുല്ലാത്ത്, പി. രതീഷ്, ഹരികൃഷ്ണൻ, എ. എസ് കവിത എന്നിവർ പങ്കെടുത്തു.