സര്‍ക്കാര്‍ ഓഫീസുകളില്‍ തീര്‍പ്പാക്കാതെ അവശേഷിക്കുന്ന ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനുള്ള സര്‍ക്കാരിന്റെ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന വില്ലേജ് തല ഫയല്‍ തീര്‍പ്പാക്കൽ അദാലത്തിന് വെള്ളിയാമറ്റത്ത് തുടക്കമായി. വില്ലേജ് തല ഫയല്‍ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം വെള്ളിയാമറ്റം വില്ലേജ് ഓഫീസില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് നിര്‍വഹിച്ചു. വെള്ളിയാമറ്റം വില്ലേജില്‍ തീര്‍പ്പാക്കാനുള്ള 34 ഫയലുകളില്‍ 19 എണ്ണം തീര്‍പ്പാക്കി. വരും ദിവസങ്ങളിലും ജില്ലയിലെ വിവിധ റവന്യു ഓഫീസുകളില്‍ ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് യജ്ഞം തുടരുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. തൊടുപുഴ തഹസില്‍ദാര്‍ ജി മോഹനകുമാരന്‍ നായര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഒ.എസ് ജയകുമാര്‍, വില്ലേജ് ഓഫീസര്‍ കെ എസ് ബിജു, വില്ലേജ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി.
