പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ഇടുക്കി ജില്ലയില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2022- 2023 അധ്യായന വര്‍ഷം ഹൈസ്‌കൂള്‍ വിഭാഗം (തമിഴ് മീഡിയം) സ്‌പെഷ്യല്‍ ടീച്ചറെ (ഡ്രോയിംഗ്) കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
ഈ തസ്തികയിലേക്ക് കേരള പബ്‌ളിക് സര്‍വ്വീസ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന യോഗ്യതകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കെ.ജി.റ്റി ഇ / എം.ജി.റ്റി.ഇ സർട്ടിഫിക്കറ്റ്/ ഡ്രോയിങ്, പെയ്ൻ്റിങ്, അപ്ലൈഡ് ആർട്ട്സ് എന്നിവയിൽ കേന്ദ്ര-സംസ്ഥാന സർക്കാർ അംഗീകൃത ഡിപ്ലോമ / ഇതിലേതെങ്കിലും വിഷയത്തിൽ കേരള സർവ്വകലാശാലയുടെ ബി.എഫ്.എ ബിരുദം/കൊമേഴ്സ്യൽ ആർട്ടിലോ ഫൈൻ ആർട്ടിലോ ഉള്ള സർക്കാരിൻ്റേയോ സാങ്കേതിക വിദ്യഭ്യാസ വകുപ്പിൻ്റെയോ സർട്ടിഫിക്കറ്റോ / നാഷണൽ ഡിപ്ലോമയോ ഉണ്ടാകണം. കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ- ടെറ്റ് ) വിജയിച്ചിരിക്കണം. എസ്.സി അല്ലെങ്കില്‍ എസ്.റ്റി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന.

വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ബയോഡേറ്റാ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐഡി എന്നിവ സഹിതം ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫിസ്, സിവില്‍ സ്റ്റേഷന്‍, രണ്ടാം നില, കുയിലിമല, പൈനാവ്. പി.ഒ, ഇടുക്കി, പിന്‍ :685603 എന്ന വിലാസത്തിലോ ddoforscidukki@gmail.com ഈ മെയിൽ ഐഡിലേക്കോ അയക്കാം. വിദ്യാഭ്യാസ വകുപ്പില്‍ നിന്നും അധ്യാപകരെ നിയമിക്കുന്ന മുറക്ക് കരാര്‍ നിയമനം റദ്ദാക്കപ്പെടും.
നിയമനം ലഭിക്കുന്നവര്‍ സ്ഥാപനത്തില്‍ താമസിച്ച് ജോലിചെയ്യണം. അപേക സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 8 ന് വൈകിട്ട് 5 മണി വരെ മാത്രമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 – 296 297.