മാനന്തവാടി: ശക്തമായ കാറ്റിലും മഴയിലും വീടിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. പയ്യംമ്പള്ളി മറ്റത്തില്‍കൂടി എം.പി വര്‍ഗീസിന്റെ വീടിന്റെ അടുക്കള ഭാഗത്തെ ഭിത്തിയാണ് ഞായറാഴ്ച്ച രാത്രി 11 മണിയോടെ ഇടിഞ്ഞു വീണത്. പല ഭാഗങ്ങളിലും വിള്ളല്‍ രൂപപ്പെട്ടതോടെ വീട് അപകടാവസ്ഥയിലായതിനെ തുടര്‍ന്നു പ്രദേശവാസികള്‍ ചേര്‍ന്നു സമീപത്ത് ഒഴിഞ്ഞ് കിടന്ന വീട് വൃത്തിയാക്കി നല്‍കി.