തിരുനെല്ലി: ഗവ. ആശ്രമം സ്‌കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മംഗള്‍പാണ്ടെ മുതല്‍ ഗാന്ധിജി വരെയുള്ള അനേകായിരങ്ങളുടെ ജീവന്റെയും സ്വപ്‌നത്തിന്റെയും വിലയാണ് നാമനുഭവിക്കുന്ന സ്വാതന്ത്ര്യമെന്നു യോഗം അനുസ്മരിച്ചു. പ്രധാനാദ്ധ്യാപകന്‍ കുഞ്ഞിക്കണ്ണന്‍ പതാക ഉയര്‍ത്തി. സീനിയര്‍ സൂപ്രണ്ട് എം. മജീദ്, പി. മണി, സി.പി റോബിന്‍സ്, വിദ്യാര്‍ത്ഥികളായ അഭിജിത്, വിജിഷ്ണ എന്നിവര്‍ സംസാരിച്ചു.
