കേരള ഗ്രാമ വ്യവസായ ബോര്‍ഡിന്റെ വില്പനശാലകളില്‍ ബക്രീദിനോടനുബന്ധിച്ച് ജൂലൈ ഒന്നു മുതല്‍ എട്ട് വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30% വരെ സര്‍ക്കാര്‍ റിബേറ്റ് ലഭിക്കും. കെ.ജി.എസ് മാത ഷോപ്പിംഗ് ആര്‍ക്കേഡ് തൊടുപുഴ, കെ.ജി.എസ് പൂമംഗലം ബില്‍ഡിങ് കാഞ്ഞിരമറ്റം, ബൈപാസ് റോഡ്, തൊടുപുഴ, കെ.ജി.എസ് കട്ടപ്പന, ഗാന്ധി സ്‌ക്വയര്‍ കട്ടപ്പന എന്നിവയാണ് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഇടുക്കി ജില്ലയിലെ അംഗീകൃത വില്പന ശാലകള്‍. ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള ഖാദി കോട്ടണ്‍ സില്‍ക്ക് സാരികള്‍, ഷര്‍ട്ടിങ്ങുകള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, മുണ്ടുകള്‍, ബെഡ്ഷീറ്റുകള്‍, ഗ്രാമവ്യവസായ ഉത്പന്നങ്ങള്‍ മുതലായവ വില്പന ശാലകളില്‍ ലഭ്യമാണ്.
