ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ആറു മാസത്തെ പെയ്ഡ് അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് എന്നിവയിലേതെങ്കിലും പ്രധാന വിഷയമായി എടുത്ത് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയവര്‍ക്കും ഏതെങ്കിലും വിഷയത്തില്‍ ബിരുദവും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് എന്നീ വിഷയങ്ങളിലേതെങ്കിലും പി.ജി ഡിപ്ലോമ യോഗ്യതയുമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ 2020-21, 2021-2022 അധ്യയന വര്‍ഷങ്ങളില്‍ കോഴ്സ് വിജയിച്ചവരായിരിക്കണം.

ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, എന്നിവ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ്, ആലപ്പുഴ-6885011 എന്ന വിലാസത്തിലോ prdalppy@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ജൂലൈ 12ന് വൈകുന്നേരം അഞ്ചിനു മുന്‍പ് അപേക്ഷിക്കണം. അപേക്ഷ തപാലില്‍ അയക്കുമ്പോള്‍ കവറിനു പുറത്ത് അപ്പ്രന്റീസ്ഷിപ്പ് 2022 എന്ന് കാണിച്ചിരിക്കണം.
യോഗ്യതയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഫോണ്‍- 9747062853