കനത്തമഴ തുടരുകയും ഡാമുകള്‍ തുറന്നു വിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കിഴക്കന്‍ വെള്ളം ജില്ലയിലേക്ക് കൂടുതലായി ഒഴുകി വരാനുള്ള സാധ്യത കണക്കിലെടുത്ത് നദികളുടെയും ആറുകളുടെയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്കോ ക്യാമ്പുകളിലേക്കോ മാറണമെന്ന് ജില്ലാകളക്ടര്‍ അഭ്യര്‍ത്ഥിച്ചു. ജില്ലാഭരണകൂടം നേവിയുടെ സഹായം തേടിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ നാല്‍പ്പത് പേരെ ജില്ലയില്‍ വിന്യസിച്ചു.
