കല്‍പ്പറ്റ: വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയേക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. റിസര്‍വോയറിന് സമീപവും ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും പരിഭ്രാന്തരാവേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകളും ചെറിയ തോതില്‍ തുറന്നിരിക്കുകയാണ്.
