ഉരുൾപൊട്ടൽ സാധ്യത ഉള്ളതിനാൽ മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ബീച്ചുകളിൽ കടലിൽ ഇറങ്ങാതിരിക്കുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങാതിരിക്കുവാൻ ശ്രദ്ധിക്കണം. മലയോര മേഘലയിലെ റോഡുകൾക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുവാൻ സാധ്യതയുണ്ട് എന്നതിനാൽ ഇത്തരം ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്താതിരിക്കാൻ ശ്രദ്ധിക്കണം. മരങ്ങൾക്ക് താഴെ വാഹനം പാർക്ക് ചെയ്യരുത്.  ഉദ്യോഗസ്ഥർ അവശ്യപ്പെട്ടാൽ മാറി താമസിക്കാൻ അമാന്തം കാണിക്കരുത്. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവർത്തകർ അല്ലാതെയുള്ളവർ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദർശനം ഒഴിവാക്കുക. കുട്ടികൾ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കൾ ഉറപ്പ് വരുത്തണം.
പഞ്ചായത്ത്, വില്ലേജ് ഓഫീസുകൾ 24 മണിക്കൂറും പ്രവർത്തിക്കാൻ നിർദേശം
– ഉദ്യോഗസ്ഥർ അടിയന്തരമായി ഓഫീസിലെത്തണം
കനത്തമഴയെത്തുടർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് തിരുവനന്തപുരം ജില്ലയിലെ വില്ലേജ്, ഗ്രാമപഞ്ചായത്ത്, നഗരസഭ,  കോർപറേഷൻ ഓഫീസുകൾ 24 മണിക്കൂറും പ്രവർത്തിക്കാൻ ജില്ലാ കളക്ടർ ഡോ. കെ. വാസുകി നിർദേശം നൽകി. പഞ്ചായത്ത്/നഗരസഭ/കോർപറേഷൻ സെക്രട്ടറിമാർ ഓഫീസുകളിൽ അടിയന്തരമായി എത്തണം. ഇവർ വില്ലേജ് ഓഫീസർമാർക്ക് ഒപ്പം നിന്ന് പ്രവർത്തിക്കണം.
കൺട്രോൾ റൂം നമ്പറുകൾ 
ജില്ലാ, താലൂക്ക് തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. കളക്ടറേറ്റ്: 0471 2730045, 2730067, മൊബൈൽ: 9497711281., വർക്കല: 9497711286, ചിറയിൻകീഴ്: 9497711287, കാട്ടാക്കട: 9497711284, നെടുമങ്ങാട്: 9497711285, നെയ്യാറ്റിൻകര: 9497711283, തിരുവനന്തപുരം: 9497711282.