തിരുവനന്തപുരം ജില്ലയിലെ വിവിധ ബ്ലോക്കുകളിലേക്ക് രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനം പദ്ധതിയുടെ ഭാഗമായി ദിവസ വേതനാടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്മാരെ നിയമിക്കുന്നു. വാക്ക്-ഇന്‍ ഇന്റര്‍വ്യൂവാണ്. കേരള സ്റ്റേറ്റ് വെറ്റിനറി കൗണ്‍സില്‍ രജിട്രേഷന്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും സര്‍ട്ടഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളും സഹിതം ഇന്ന്(ജൂലൈ 6) രാവിലെ 11 മണിക്ക് തമ്പാനൂരിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ അനിമല്‍ ഹസ്ബന്‍ഡറി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2330736.
