മഴക്കെടുതിയെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ കളക്ടര്‍മാരെ സഹായിക്കാന്‍ ഐ. എ. എസ്. ഉദ്യോഗസ്ഥരെ നിയോഗിച്ച് ഉത്തരവായി. പത്തനംതിട്ടയില്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, കോട്ടയത്ത് ഫിഷറീസ് ഡയറക്ടര്‍ എസ്. വെങ്കിടേസപതി, തിരുവനന്തപുരത്ത് കെ. എസ്. ടി. പി പ്രോജക്ട് ഡയറക്ടര്‍ അജിത് പാട്ടീല്‍, തൃശൂരില്‍ സാമൂഹ്യ നീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, വയനാട്ടില്‍ ആയുഷ് അഡീഷണല്‍ സെക്രട്ടറി കേശവേന്ദ്രകുമാര്‍, കോഴിക്കോട് വ്യവസായ ഡയറക്ടര്‍ കെ. ബിജു, കാസര്‍കോട് സംസ്ഥാന സഹകരണ ബാങ്ക് എം. ഡി ഇ. ദേവദാസന് എന്നിവരെയാണ് നിയോഗിച്ചത്.
ഇടുക്കിയില്‍ ജാഫര്‍ മാലിക്
മഴക്കെടുതിയെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടുക്കി ജില്ലാ കളക്ടറെ സഹായിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലിക്കിനെ നിയോഗിച്ച് ഉത്തരവായി