ശുദ്ധജലവിതരണം പലയിടത്തും തകരാറിലായത് പരിഹരിക്കാൻ ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്താൻ നിർദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
വാട്ടർ അതോറിറ്റിയുടെ പമ്പുകളിലും ശുദ്ധീകരണസംവിധാനവും വെള്ളവും ചെളിയും കയറി കേടായതാണ് പ്രശ്‌നകാരണം. പമ്പുകൾ നന്നാക്കാൻ നടപടിയെടുക്കുന്നുണ്ട്. ക്യാമ്പുകളിൽ ശുദ്ധജലം എത്തിക്കാൻ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കേടായ പമ്പുകളുള്ള മേഖലകളിൽ മറ്റ് ശുദ്ധീകരണപ്ലാൻറുകളിൽ നിന്ന് വെള്ളം എത്തിക്കും. ഇതിനായി ടാങ്കർ ലോറി ഉപയോഗിച്ച് സൗകര്യമുണ്ടാക്കുന്നുണ്ട്.
തദ്ദേശസ്ഥാപനങ്ങളും ജില്ലാ ഭരണകൂടവും ഇത്തരം ജലവിതരണം വികേന്ദ്രീകരിക്കാൻ സൗകര്യമുണ്ടാക്കണം. വളരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങുന്നവർക്ക് വേണ്ടി ആവശ്യമെങ്കിൽ മറ്റുരീതിയിൽ ഹെലികോപ്റ്റർ വഴിയോ ബോട്ടുവഴിയോ കുടിവെള്ളമെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.