കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വെള്ളം കയറി അടച്ചിട്ടതിന് പകരം നേവൽ ബേസിൽ വിമാനമിറങ്ങാൻ സൗകര്യമൊരുക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കൊച്ചി വിമാനത്താവളം അടച്ചത് ഗൗരവമായ പ്രശ്‌നമായി ഉയർന്നുവന്നിരുന്നു. ഇതുമുലം യാത്രക്കാരെ മറ്റു പല സ്ഥലങ്ങളിലും ഇറക്കുന്ന അവസ്ഥ വന്നു. ചെറിയ വിമാനങ്ങൾ കൊച്ചി നേവൽ ബേസിൽ ഇറക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ബോയിംഗ് 737 വരെ നേവൽ ബേസിൽ ഇറങ്ങാനാകും. അവിടെ ഇറങ്ങാൻ കഴിയാത്ത വിമാനങ്ങൾ കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ ഇറക്കാൻ സൗകര്യമൊരുക്കും. തിരുവനന്തപുരത്ത് എല്ലാത്തരം വിമാനങ്ങളും ഇറങ്ങാനുള്ള സൗകര്യമുണ്ട്. കോഴിക്കോട്ടും തിരുവനന്തപുരത്തും വിമാനമിറങ്ങുന്നവരുടെ സൗകര്യാർഥം കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ ഏർപ്പാടാക്കും.