ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണിയിൽ മഹേന്ദ്രൻ എന്ന ആദിവാസി യുവാവ് വെടിയേറ്റ് മരിക്കുകയും പ്രതികൾ മൃതദേഹം കുഴിച്ചിടുകയും ചെയ്തുവെന്ന മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ അന്വേഷണം നടത്തി 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുവാൻ ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് കമ്മിഷൻ നിർദ്ദേശം നൽകി.