അടിമാലി ഗ്രാമപഞ്ചായത്തിലെ 2022-23 വര്‍ഷത്തെ പദ്ധതികള്‍ തയ്യാറാക്കി അംഗീകരിക്കുന്നതിനായി വിവിധ വാര്‍ഡുകളില്‍ നിന്നുള്ള ഗ്രാമസഭ പ്രതിനിധികളെ പങ്കെടുപ്പിച്ചു ഗ്രാമപഞ്ചായത്ത് ടൗണ്‍ ഹാളില്‍ വികസന സെമിനാര്‍ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനിത സജി സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് കെ. എസ്. സിയാദ് അധ്യക്ഷത വഹിച്ചു. കരട് പദ്ധതികള്‍, ഫണ്ടുകള്‍, പ്രവര്‍ത്തനം തുടങ്ങിയവ സെമിനാറില്‍ ചര്‍ച്ച ചെയ്തു. ഗ്രാമപഞ്ചായത്തംഗങ്ങള്‍, കൃഷി, ആരോഗ്യം, മൃഗസംരക്ഷണം, വിദ്യാഭ്യാസം, ഗ്രാമീണ വികസനം, പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വകുപ്പ്, സാമൂഹ്യ നീതി വകുപ്പ് തുടങ്ങിയ വകുപ്പ് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, അടിമാലി ഗ്രാമപഞ്ചായത്തുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.