വായന മാസാചരണം പ്രമാണിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ മത്സരം നടത്തുന്നു. എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ്കാല വായന അനുഭവം പങ്കു വയ്ക്കാം. യുപി വിഭാഗത്തിന് എന്റെ ഇഷ്ട പുസ്തകം, ഹൈസ്‌കൂള്‍ വിഭാഗത്തിന് എന്റെ ഇഷ്ട കഥാപാത്രം, ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന് എന്റെ ഇഷ്ട രചയിതാവ് എന്നിങ്ങനെയാണ് വിഷയങ്ങള്‍. മലയാളത്തില്‍ 200 വാക്കില്‍ കവിയാതെയുള്ള കുറിപ്പ് എന്ന iprdidukki@gmail.com വിലാസത്തിലേക്ക് ജൂലൈ 15 നകം അയച്ചുതരുന്നത് മാത്രമേ പരിഗണിക്കൂ. മികച്ച രചനകള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിക്കും.

ഓരോ വിഭാഗത്തിലും വിജയിക്കുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍-04862 233036. പ്രായവും ക്ലാസും തെളിയിക്കുന്നതിന് മത്സരാര്‍ത്ഥികള്‍ ഇപ്പോള്‍ പഠിക്കുന്ന ക്ലാസിലെ ഫോട്ടൊ പതിച്ച തിരിച്ചറിയല്‍ കാര്‍ഡോ, പ്രധാന അദ്ധ്യാപകന്റെ സാക്ഷ്യപത്രമോ രചനകള്‍ക്കൊപ്പം അയച്ചു തരണം. കഴിഞ്ഞ വര്‍ഷത്തെ തിരിച്ചറിയില്‍ കാര്‍ഡ് സ്വീകരിക്കില്ല. പുര്‍ണ്ണമായ സ്‌കൂള്‍ മേല്‍വിലാസവും രക്ഷിതാവിന്റെയൊ അദ്ധ്യാപകന്റേയോ മൊബൈല്‍ ഫോണ്‍ നമ്പര്‍കൂടി അയക്കണം. തപാലില്‍ അയക്കുന്നവര്‍ ഇ-മെയില്‍ വിലാസം കൂടി രചനയ്ക്കൊപ്പം അയക്കേണ്ടതാണ്.