കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (കെ-ലാംപ്‌സ്(പി.എസ്.)) വിഭാഗവും യൂണിസെഫും സംയുക്തമായി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്  ജൂൺ 6ന് നിയമസഭാ സമുച്ചയത്തിൽ ‘നാമ്പ്’ എന്ന പേരിൽ സംഘടിപ്പിച്ച ഏകദിന കാലാവസ്ഥാ അസംബ്ലിയുടെ തുടർച്ചയായി, നിയമസഭാ സാമാജികർക്കായി കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് ഒരു പ്രഭാഷണ പരിപാടി ഇന്ന് (ജൂലൈ 13) വൈകിട്ട് 06.30-ന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ സംഘടിപ്പിക്കും.

നിയമസഭാ സ്പീക്കർ എം. ബി. രാജേഷ് അദ്ധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്വാഗതം ആശംസിക്കും. പരിപാടിയിൽ പ്രശസ്ത കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡോ. റോക്‌സി മാത്യു കോൾ ‘കാലാവസ്ഥാവ്യതിയാനം കേരളത്തിൽ സൃഷ്ടിച്ചേക്കാവുന്ന പ്രശ്‌നങ്ങൾ’ എന്ന വിഷയം സംബന്ധിച്ച് പ്രഭാഷണം നടത്തും. ചടങ്ങിനു ശേഷം സ്പീക്കർ 2021ലെ നിയമസഭാ മാധ്യമ അവാർഡുകൾ  വിതരണം ചെയ്യും.