സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ യുവസാഹിത്യ ക്യാമ്പ് നടത്തുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര് കഥ, കവിത രചനകള്‍ (മലയാളം) ജൂലൈ 30ന് മുന്‍പ് ഇ-മെയില്‍ അല്ലെങ്കില്‍ തപാല്‍ വഴി അയയ്ക്കണമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. കവിതകള്‍ 60 വരിയിലും കഥ എട്ട് ഫുള്‍ സ്കാപ്പ് പേജിലും കവിയരുത്. 18 നും 40 നുമിടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം.
പ്രസിദ്ധീകരിച്ചിട്ടില്ലാത്ത രചനകളുടെ ഡി.റ്റി.പി, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്/ആധാര്‍/വോട്ടര്‍ ഐ.ഡി. ഏതെങ്കിലും ഒരെണ്ണം) എന്നിവയുടെ പകര്‍പ്പ്, ബയോഡേറ്റ, വാട്സ്ആപ്പ് നമ്പര്‍ സഹിതമാണ് അയക്കേണ്ടത്്. വിലാസം: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, സ്വാമി വിവേകാനന്ദ യൂത്ത് സെന്റര്‍, ദൂരദര്ശന് കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന്.പി.ഒ, തിരുവനന്തപുരം-695043. ഇ-മെയില്‍: yuvasahithyacamp2022@gmail.com.