വിമുക്തഭടന്മാര്‍, വിധവകള്‍, ആശ്രിതര്‍ എന്നിവര്‍ക്കായി സൈനിക ക്ഷേമ വകുപ്പ് സി ഡിറ്റുമായി ചേര്‍ന്ന് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലന കോഴ്‌സ് ( DIPLOMA IN COMPUTER APPLICATION (DCA)) ആരംഭിക്കുന്നു. 20 പേര്‍ക്കാണ് അവസരം. ആഗസ്റ്റ് ആദ്യ വാരം മുതല്‍ ക്ലാസ്സുകള്‍ തുടങ്ങും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂലൈ 20 ന് മുന്‍പായി ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2472748.