ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് ഇന്‍ഷുറന്‍സിന്റെ ജില്ലാതല ഉദ്ഘാടനം 16, രാവിലെ 11:30ന് ധനകാര്യമന്ത്രി കെ. എന്‍. ബാലഗോപാലന്‍ നിര്‍വഹിക്കും. കട്ടപ്പന സഹകരണ ആശുപത്രിയില്‍ നടക്കുന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യാതിഥിയാകും.

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, ആശ്രിതര്‍ എന്നിവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയാണ് മെഡിസെപ്. കട്ടപ്പന, തങ്കമണി സഹകരണ ആശുപ്രതികളെയാണ് മെഡിസെപ് പദ്ധതിക്കായി ഹൈറേഞ്ചില്‍ നിന്നും എംപാനല്‍ ചെയ്തിട്ടുള്ളത്. ജീവനക്കാരും പെന്‍ഷന്‍കാരും അവരുടെ ആശ്രിതരും ഉള്‍പ്പെടെ സംസ്ഥാനത്തെ മുപ്പത് ലക്ഷത്തിലധികം ആളുകള്‍ക്കാണ് മെഡിസെപ് പദ്ധതിയിലൂടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്.

ഡീന്‍ കുര്യാക്കോസ് എം പി, എം എല്‍ എ മാരായ എം എം മണി, വാഴൂര്‍ സോമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ സി. വി. വര്‍ഗീസ്, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ജോയ് ആനിത്തോട്ടം, മുനിസിപ്പല്‍ കൗണ്‍സിലര്‍ ജാന്‍സി ബേബി, സഹകരണ ആശുപത്രി പ്രസിഡന്റ് കെ. ആര്‍. സോദരന്‍, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, വിവിധ രാഷ്ട്രീയ സാമൂഹിക സംഘടന നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.