കേരളാ ഗവൺമെന്റ് ടെക്‌നിക്കൽ എക്‌സാമിനേഷൻ (കൊമേഴ്‌സ് ഗ്രൂപ്പ്) കമ്പ്യൂട്ടർ (വേഡ് പ്രോസ്സസിങ്) പരീക്ഷ ആഗസ്റ്റ് ഒമ്പത് മുതൽ എൽ.ബി.എസിന്റെ കേരളത്തിലെ വിവിധ സെന്ററുകളിൽ നടക്കും. പരീക്ഷാകമ്മീഷണർക്ക് അപേക്ഷ നൽകിയ പരീക്ഷാർഥികൾക്ക് www.lbscentre.kerala.gov.in ലെ KGTE2022 എന്ന ലിങ്കിലൂടെ ഓൺലൈനായി ഫീസടച്ച് പരീക്ഷാസമയവും തീയതിയും തെരഞ്ഞെടുക്കാം. സമയക്രമം തിരഞ്ഞെടുക്കുന്നവർക്ക് രജിസ്‌ട്രേഷൻ സ്ലിപ്പ് ലഭിക്കും. രജിസ്‌ട്രേഷൻ സ്ലിപ്പും പരീക്ഷാഭവനിൽ നിന്നും ലഭിച്ച ഹാൾടിക്കറ്റും പരീക്ഷാസമയത്ത് ഹാജരാക്കണം. മലയാളം ലോവർ, മലയാളം ഹയർ, ഇംഗ്ലീഷ് ലോവർ, ഇംഗ്ലീഷ് ഹയർ വിഷയങ്ങൾക്ക് പ്രത്യേകം സമയം തെരഞ്ഞെടുക്കണം. 19 മുതൽ ആഗസ്റ്റ് 8 വരെ സമയക്രമം തെരഞ്ഞെടുക്കാനും ഫീസ് അടയ്ക്കാനും വെബ്‌സൈറ്റിൽ സൗകര്യമുണ്ടാകും. പരീക്ഷാ ഫീസായി ലോവറിന് 200 രൂപയും ഹയറിന് 250 രൂപയും അടയ്ക്കണം.