വൈദ്യുതി തടസ്സങ്ങൾ ഉണ്ടായത് പരിഹരിക്കാൻ നടപടിയെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അപകടസാധ്യതയില്ല എന്നുറപ്പുവരുത്തിയാണ് പുന:സ്ഥാപിക്കുന്നത്. വാർത്താവിനിമയ സംവിധാനങ്ങൾ തടസ്സപ്പെടുത്താതിരിക്കാൻ മൊബൈൽ കമ്പനികളുടെ യോഗം വിളിക്കും. ബോട്ടുകൾക്കും മറ്റുമായി ഇന്ധനലഭ്യത ഉറപ്പാക്കാൻ പെട്രോളിയം കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.