സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആരോഗ്യപദ്ധതികളും സേവനങ്ങളും ജനങ്ങളിലേക്കെത്തിക്കുന്നതിനും ആരോഗ്യ അവബോധം സൃഷ്ടിക്കുന്നതിനുമായി ജില്ലയില്‍ ബ്ലോക്ക് തല ആരോഗ്യമേളകള്‍ക്ക് തുടക്കമായി. ആരോഗ്യ മേഖലയിലെ വെല്‍നസ് ക്ലിനിക്കുകളുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ബ്ലോക്ക് തലത്തില്‍ ആരോഗ്യമേളകള്‍ സംഘടിപ്പിക്കുന്നത്. വിവിധ പ്രദര്‍ശന സ്റ്റാളുകള്‍, സെമിനാറുകള്‍, വിവിധ ആരോഗ്യവിഭാഗങ്ങളുടെ മെഡിക്കല്‍ ക്യാമ്പുകള്‍, രോഗനിര്‍ണയ ക്യാമ്പുകള്‍, കായിക പ്രദര്‍ശന മത്സരങ്ങള്‍ തുടങ്ങിയവ ആരോഗ്യ മേളയുടെ ഭാഗമായി നടക്കും. ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് എന്‍.സി.ഡി സ്‌ക്രീനിങ്, എച്ച്.ബി സ്‌ക്രീനിങ്, എക്സൈസ് വകുപ്പുമായി സഹകരിച്ച് വിദ്യാലയങ്ങളില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസുകള്‍, ഉപന്യാസം, പെയിന്റിങ്, പ്രസംഗ മത്സരങ്ങള്‍, യോഗ ക്ലാസുകള്‍, സെമിനാര്‍ എന്നിവ നടക്കും.
പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഒ.ആര്‍ കേളു എം.എല്‍.എ ആരോഗ്യ മേള ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി വിഷയാവതരണം നടത്തി. മേളയോടനുബന്ധിച്ച് നടത്തിയ വിളംബര റാലി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഫ്‌ളാഗ് ഓഫ് ചെയ്തു. ആര്‍ദ്രകേരളം പുരസ്‌ക്കാരം നേടിയ എടവക കുടുംബാരോഗ്യ കേന്ദ്രത്തിലെ പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ മാസ് മീഡിയ വിഭാഗം തയ്യാറാക്കിയ ഡെങ്കിപ്പനി പ്രതിരോധ ബോധവത്ക്കരണ വീഡിയോ ഒ.ആര്‍.കേളു എം.എല്‍.എ പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എച്ച്.ബി. പ്രദീപ്, സുധി രാധാകൃഷ്ണന്‍, പി.വി ബാലകൃഷ്ണന്‍, ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ പി. കല്യാണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി. ബാലന്‍, അസീസ് വാളാട്, സല്‍മ മോയിന്‍, പി.കെ അമീന്‍, ഇന്ദിരാ പ്രേമചന്ദ്രന്‍, രമ്യ താരേഷ്, വയനാട് ഗവ. മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. കെ. മുഹമ്മദ് അഷ്‌റഫ്, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫിസര്‍ ഡോ. പി.എസ്. സുഷമ, ജില്ലാ മാസ് മീഡിയാ ഓഫിസര്‍ ഹംസ ഇസ്മാലി, സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. പി.കെ ഉമേഷ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി. രാധാകൃഷ്ണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം. ബാബുരാജ്, ടെക്‌നിക്കല്‍ അസിസ്റ്റന്‍ഡ് കെ.എം ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.
ജീവിത ശൈലി രോഗങ്ങളെ എങ്ങനെ തടയാം; ബോധവത്ക്കരണവുമായി ആരോഗ്യമേള
ജീവിത ശൈലി രോഗങ്ങളെക്കുറിച്ചുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി ആരോഗ്യ മേളയില്‍ സംഘടിപ്പിച്ച ‘അറിയാം ജീവിത ശൈലി രോഗങ്ങള്‍’ എന്ന സ്റ്റാള്‍ അവതരണം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ദേയമായി. തൊണ്ടാര്‍നാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റ നേതൃത്വത്തിലാണ് സ്റ്റാള്‍ തയാറാക്കിയത്. ആരോഗ്യദായകമായ ഭക്ഷ്യരീതികള്‍ സ്റ്റാളില്‍ പരിചയപ്പെടുത്തി. ശരീരഭാരം, രക്തസമ്മര്‍ദ്ദം തുടങ്ങിയവ പരിശോധിക്കാനുള്ള സൗകര്യവും സ്റ്റാളില്‍ ഒരുക്കിയിരുന്നു. അറിയാം ജീവിത ശൈലി രോഗങ്ങള്‍’ എന്ന സ്റ്റാള്‍ ആരോഗ്യ മേളയില്‍ എത്തിയവര്‍ക്ക് വഴികാട്ടിയായി. ആരോഗ്യ മേളയോടനുബന്ധിച്ച് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് പുനരധിവാസ പ്രവര്‍ത്തനങ്ങളുമായ് ബന്ധപ്പെട്ട് നടത്തിയ സ്റ്റാളും, എക്‌സൈസ് വിഭാഗം, ഹോമിയോ വകുപ്പ്, ആയുര്‍വേദ വകുപ്പ് എന്നിവ നടത്തിയ സ്റ്റാളുകളും ആരോഗ്യ മേളയില്‍ ശ്രദ്ധേയമായിരുന്നു. ഇ.എന്‍.ടി, നേത്രരോഗ വിഭാഗം, ദന്തരോഗ വിഭാഗം സ്‌ക്രീനിങ്, ഹോമിയോ, ആയുര്‍വേദം മെഡിക്കല്‍ ക്യാമ്പുകള്‍, പോഷകാഹാരം, യോഗ പ്രദര്‍ശനങ്ങള്‍, എക്സൈസ്, കുടുംബശ്രീ സ്റ്റാളുകള്‍, പാലിയേറ്റീവ് വിപണന സ്റ്റാള്‍, ആര്‍.ബി.എസ്.കെ സേവനം, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കിയോസ്‌ക് എന്നിവ മേളയുടെ ഭാഗമായി സജ്ജമാക്കിയിരുന്നു. പനമരം ഗവ. യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി നിവേദ് സുധീര്‍ ആരോഗ്യമേളയില്‍ ജാസ് ഡ്രമ്മും ആരോഗ്യ വകുപ്പ് ജീവനക്കാരും കുടുംബാംഗങ്ങളും കലാപരിപാടികളും അവതരിപ്പിച്ചു. പനമരം ബ്ലോക്ക് തലആരോഗ്യമേള ജൂലൈ 23ന് പനമരം ഗവ. എല്‍.പി സ്‌കൂളില്‍ നടക്കും.
ആരോഗ്യമേള: പാലിയേറ്റീവ്
വിഭാഗത്തിന് ഒന്നാം സ്ഥാനം
പൊരുന്നന്നൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നടന്ന ജില്ലാതല ആരോഗ്യ മേളയില്‍ (മാനന്തവാടി റവന്യൂ ബ്ലോക്ക്) മികച്ച സ്റ്റാളിനുള്ള പുരസ്‌കാരം പാലിയേറ്റീവ് വിഭാഗത്തിന്. തൊണ്ടര്‍നാട് കുടുംബാരോഗ്യ കേന്ദ്രം ഒരുക്കിയ എന്‍.സി.ഡി സ്‌ക്രീനിങ് സ്റ്റാള്‍ രണ്ടാം സ്ഥാനം നേടി. എക്‌സൈസ് വകുപ്പിന്റെ ബോധവല്‍ക്കരണ പ്രദര്‍ശന സ്റ്റാളിനാണ് മൂന്നാം സ്ഥാനം