പുല്‍പ്പള്ളി: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സ്വാതന്ത്ര്യദിനത്തില്‍ സഹായങ്ങളെത്തിച്ചു നല്കി ജയശ്രീ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപകര്‍ മാതൃകയായി. ദുരിതാശ്വാസ സഹായം കളക്ടറേറ്റിലൂണ്ടായിരുന്ന മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രിന്‍സിപ്പാള്‍ കെ.ആര്‍ ജയരാജില്‍ നിന്നും ഏറ്റുവാങ്ങി. സ്‌കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ക്കു ശേഷം അദ്ധ്യാപകര്‍ കൂട്ടായി സമാഹരിച്ച തുകകൊണ്ട് അരിയും പലവ്യഞ്ജനങ്ങളും വസ്ത്രങ്ങളും വാങ്ങി കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് ഓഫിസില്‍ എത്തിച്ചു നല്‍കുകയായിരുന്നു. ഇതോടൊപ്പം പുല്‍പ്പള്ളിയിലെ ചേകാടി, പെരിക്കല്ലൂര്‍ പുനരധിവാസ ക്യാമ്പുകളിലും അദ്ധ്യാപകരും സ്‌കൗട്ട്, ഗൈഡ്, എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളും ചേര്‍ന്നു സഹായമെത്തിച്ചു. അദ്ധ്യാപകരായ പി.ജി ദിനേഷ്‌കുമാര്‍, പി.ആര്‍ തൃദീപ് കുമാര്‍, എം.സി സാബു, സജി വര്‍ഗീസ്, കെ.കെ രഘുലാല്‍, പി.ബി ഹരിദാസ്, പി.ഡി സുധീഷ്, കെ. സാലി, സിത്താര ജോസഫ്, ജോസന്‍ ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.