അമ്പലവയല്‍: ക്ഷീരോല്‍പാദക സഹകരണസംഘത്തിന് കീഴിലെ മികച്ച പത്തു കര്‍ഷകര്‍ക്ക് കാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു. സംഘത്തിന് കീഴിലെ മുതിര്‍ന്ന ക്ഷീരകര്‍ഷകനായ കോട്ടൂര്‍ ഗോവിന്ദന്‍ ചെട്ടിയെ സംഘം പ്രസിഡന്റ് എ.പി കുര്യാക്കോസ് പൊന്നാടയണിയിച്ചു. പരീക്ഷകളില്‍ മികച്ച വിജയം നേടിയ കര്‍ഷകരുടെ മക്കളെയും ചടങ്ങില്‍ ആദരിച്ചു. സംഘം സെക്രട്ടറി എന്‍.എം റഹീം, ഡയറക്ടര്‍ എന്‍.ജി അച്ചന്‍കുഞ്ഞ് തുടങ്ങിയവര്‍ സംസാരിച്ചു.