സംസ്ഥാന വനിതാ വികസന കോർപ്പറേഷനു കീഴിൽ പ്രവർത്തിക്കുന്ന റിസോഴ്‌സ് എൻഹാൻസ്‌മെന്റ് അക്കാദമി ഫോർ കരിയർ ഹൈറ്റ്‌സിൽ (റീച്ച്) നഴ്‌സിങ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. വിദേശ നഴസിങ് രംഗത്ത് മികച്ച അവസരം ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തിലാണു പരിശീലനം. സംസ്ഥാന വനിതാവികസന കോർപ്പറേഷൻ, സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റ് (സി.എം.ഡി.), ഓവർസീസ് ഡവലപ്പ്‌മെന്റ് & എംപ്ലോയ്‌മെന്റ് പ്രമോഷൻ കൺസൾട്ടന്റ്‌സ് ലിമി. (ODEPC) എന്നിവർ സംയുക്തമായാണ് പരിശീലനം നൽകുന്നത്.

നഴ്‌സിംഗിൽ ജി.എൻ.എം, ബി,എസ്‌സി, എം.എസ്‌സി നേടിയ രജിസ്റ്റേഡ് നഴ്‌സുമാർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമില്ലാത്തവർക്ക് ഒബ്‌സർവർഷിപ്പിനുള്ള സൗകര്യം നൽകും. ഒരോ ബാച്ചിലും 30 സീറ്റുകളിൽ 90 ശതമാനം വനിതകൾക്ക് സംവരണം ചെയ്തിട്ടുണ്ട്. ആഴ്ചയിൽ 48 മണിക്കൂർ എന്ന തോതിൽ 21 ആഴ്ചയാണ് കോഴ്‌സ് കാലാവധി.

ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ, പേഴ്‌സണാലിറ്റി, സോഫ്ട്‌സ്‌കിൽ ട്രെയിനിംഗ്, ബേസിക്ക് ഐ.ടി. സ്‌കിൽസ്, എമർജൻസി, ക്രിട്ടിക്കൽ കെയർ നഴ്‌സിംഗ് സ്‌കിൽസ്, ഇൻഫെക്ഷൻ കൺട്രോൾ, പേഷ്യന്റ് സേഫ്ടി, ക്ലിനിക്കൽ ട്രെയിനിംഗ് എന്നിവയിലാണ് പരിശീലനം. യു.കെ.യിലെ ലൈസൻസിംഗ് മാനദണ്ഡമായ OSCE യിലേക്ക് വേണ്ടിയുള്ള തീവ്ര പരിശീലനമാണ് ഈ കോഴ്‌സിലൂടെ നൽകുന്നത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കും www.kswdc.orgwww.reach.org.inww.odepcskills.in എന്ന വെബ്‌സൈറ്റുകളിൽ ലഭിക്കും, അപേക്ഷ എപ്പോഴും ഓൺലൈനായി സമർപ്പിക്കാം. 250 രൂപയാണ് അപേക്ഷ ഫീസ്, വിശദവിവരങ്ങൾക്ക് 9497005608, 9496204387.