കോട്ടയം: വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുള്ള ചങ്ങനാശ്ശേരി കോമൺ ഫെസിലിറ്റി സർവീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ റേഡിയോ മീഡിയാ വില്ലേജിന്റെയും ചങ്ങനാശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റിയുടേയും സഹകരണത്തോടെ നവസംരംഭകർക്കായി പേപ്പർ ക്യാരി ബാഗ് നിർമാണത്തിൽ സാങ്കേതിക ശില്പശാല സംഘടിപ്പിക്കുന്നു. ജൂലൈ 21ന് രാവിലെ 10.15ന് കോടിമതയിലുള്ള കെ.എസ്.എസ്. ഐ.എയിൽ പ്രവർത്തിക്കുന്ന ബയോവേ പാക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നടക്കും. ശില്പശാലയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന വിവിധ പ്രാദേശിക കൂട്ടായ്മകൾക്ക് പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് ഫോൺ: 0481-2720311 /9846797000, 9446536007 എന്നീ നമ്പരുകളിലോ cfscchry@gmail.com എന്ന ഇ-മെയിലിലോ ലഭിക്കും.